ഫെയ്സ്ബുക്കിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ | Shocking facts about facebook


ഫെയ്സ്ബുക്ക് തുടങ്ങിയിട്ട് 10 വർഷം തികയുകയാണല്ലോ..
നാം അറിയാതെ നമ്മുടെ എല്ലാ വിവരവും ഫേസ്ബുക്ക് വഴി ചോരുന്നുണ്ടെന്നാണ് ലിനക്സിന്റെ സ്ഥാപകനും അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ ഉപജ്ഞാതാവുമായ റിച്ചാഡ് സ്റ്റാള്മാന് പറയുന്നത്.

ഫെയ്സ്ബുക്കിനെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
1.ഫെയ്സ്ബുക്ക് അതിശക്തമായ സെന്സര്ഷിപ്പിന് വിധേയമാണ്.
2.നമ്മൾ പ്രൈവറ്റായി കൊടുക്കുന്ന വിവരങ്ങൾ ഫെയ്സ്ബുക്കിന് ഒരിക്കലും പ്രൈവറ്റല്ല.അവരുടെ സ്വകാര്യവിവരം പോലെ കാണാം,ഉപയോഗിക്കാം.
3. നമ്മുടെ സ്വകാര്യ ചാറ്റ്/മെസേജ് ഫെയ്സ്ബുക്കിന്റെ ഡാറ്റാബേസില് എപ്പോഴും ഉണ്ടാവും.നമ്മൾ ഡിലീറ്റ് ചെയ്തതും അവർ കളഞ്ഞുകൊള്ളണമെന്നില്ല.

4.അമേരിക്കയുടെ നാഷണൽ സക്യൂരിറ്റി ഏജൻസി (NSA) ക്ക് വ്യക്തി വിവരങ്ങൾ കൈമാറുന്ന അനേകം ഏജൻസികളിൽ ഒന്ന് മാത്രമാണ് ഫെയ്സ്ബുക്ക്.
 5.മറ്റ് പേജുകളിൽ നാം കാണുന്ന Like ബട്ടണുകളും Like Box കളും ഫെയ്സ്ബുക്ക് ട്രാക്ക് ചെയ്യുകയും സന്ദർശകരെ പരിശോധിച്ച് അങ്ങനെ പരസ്യവരുമാനം വർധിപ്പിക്കുന്നു.
6.പ്രൊഫൈൽ പിക്ചർ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാൻ ഫെയ്സ്ബുക്കിന് ഇപ്പോൾ സാധിക്കുന്നു.ഗൂഗിളിന് പോലും ഇല്ലാത്ത സാങ്കേതികവിദ്യയാണിത്.
7.ലോകറെക്കോഡ് വരുമാനമുള്ള  ഫെയ്സ്ബുക്ക് കോടിക്കണക്കിന് ഡോളർ നികുതി വെട്ടിക്കുന്നു.
- അവലംബം :
 stallman.org
heavy.com/tech/2014/02/facebook-10th-anniversary-birthday-facts/2/
So it is better unfriend :)

Post a Comment

Previous Post Next Post