ഓൺലൈനായി ജോലി ചെയ്ത് പണം സമ്പാദിക്കൂ

വീട്ടിലിരുന്ന് പണം സമ്പാദിക്കാവുന്ന അനവധി അവസരങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്തുണ്ട്. കുറച്ച് കഴിവ്, അധ്വാനിക്കാനുള്ള മനസ്, ഒരു കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍. ഇത്രയുമാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള ചേരുവകള്‍. പണം വരുന്ന വഴികള്‍ പലതാണ്.

ഫ്രീലാന്‍സിംഗ്
ഴുത്തും ഡിസൈനിങ്ങും ഇഷ്ടമാണെങ്കില്‍ നെറ്റില്‍ തന്നെ കാശുണ്ടാക്കാം. നെറ്റില്‍ കണ്ടന്റ് റൈറ്റര്‍ എന്ന ജോലിയുമായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ്. ഇംഗ്ലീഷില്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവാണ് ഇവിടെ ആവശ്യം. എഴുത്ത് ഇഷ്ടപ്പെട്ടാല്‍ അക്ഷരമെണ്ണി കാശ് വാങ്ങാം. ജോലി കണ്ടെത്താന്‍ സഹായിക്കുന്ന ചില സൈറ്റുകള്‍: www.instastudio.com, www.getpaidwriting.org, 
ഓഡെസ്ക്
www.odesk.com
ഫ്രീലാന്സർ
www.freelancer.com
ഡിസൈൻക്രൌഡ്
www.designcrowd.com


ബ്ലോഗ് തുടങ്ങാം

ബ്ലോഗ് ആരംഭിക്കുമ്പോള്‍ അതിലെ ഉള്ളടക്കം ആണ് പ്രധാനം. ഉള്ളടക്കം നല്ലതെങ്കില്‍ നിങ്ങളുടെ ബ്ലോഗും ശ്രദ്ധിക്കപ്പെടും. എന്തിനെക്കുറിച്ചും എഴുതാം. എഴുത്ത് ആളുകളെ ആകര്‍ഷിക്കുന്നതാകണം. തേനുണ്ടെങ്കില്‍ തേനീച്ച തായ്‌ലാന്റില്‍ നിന്നും വരുമെന്ന പഴമൊഴി മറക്കരുത്. www.blogger.com, www.wordpress.com എന്നീ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളും ഒരു ബ്ലോഗറാകും. പരസ്യ വരുമാനത്തിനായി www.google.adsense.com എന്ന സൈറ്റില്‍ ആഡ്‌സെന്‍സിന് അപേക്ഷ നല്‍കാം. ഗൂഗിള്‍ ആഡ്‌സെന്‍സിന് അര്‍ഹമെങ്കില്‍ ഇ-മെയില്‍ വരും. പരസ്യം ലഭിക്കാന്‍ മറ്റു പരസ്യ ഏജന്‍സികളെയും സമീപിക്കാം.

ഓണ്‍ലൈന്‍ ട്യൂഷന്‍

ല്‍കെജി കുട്ടികള്‍ വരെ ഫേസ്ബുക്കില്‍ സജീവമായ ഇക്കാലത്ത് ഓണ്‍ലൈന്‍ ട്യൂഷന്റെ സാധ്യത വലുതാണ്. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവയാണ് ഏറ്റവും ഡിമാന്റുള്ള വിഷയങ്ങള്‍. ഈ വിഷയങ്ങളില്‍ ബിരുദമോ മറ്റു യോഗ്യതകളോ ഉണ്ടെങ്കില്‍ ഓണ്‍ലൈനായി പഠിപ്പിച്ചു തുടങ്ങാം. വിദേശത്തും സ്വദേശത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ട്യൂഷനെടുക്കാം. വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ഇന്റര്‍
നെറ്റു തന്നെ ഉപയോഗിക്കാം. പരസ്യം നല്‍കുകയുമാവാം. ഉപകരിക്കുന്ന ചില സൈറ്റുകള്‍: www.higheredjobs.com, www.adjunctnation.com, www.chroniclecareers.com, www.tedjob.com

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍
ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി രോഗിയുടെ അവസ്ഥയെപ്പറ്റി വിശദമായ മെഡിക്കല്‍റിപ്പോര്‍ട്ട് തയാറാക്കുന്ന രീതിയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍. വിവിധ സ്ഥാപനങ്ങള്‍ ഇതില്‍ പരിശീലനം നല്‍കുന്നു. ജോലി കണ്ടെത്താന്‍: www.mtdaily.com, www.medicaltranscriptiojobs.net
പണം മുന്‍കൂര്‍ ആവശ്യപ്പെടുന്ന സൈറ്റുകള്‍ എത്തിനോക്കുക പോലും വേണ്ട. നെറ്റ്‌ലോകത്ത് തട്ടിപ്പുകാര്‍ വലവിരിച്ചു കാത്തിരിപ്പുണ്ട്. 

സോഷ്യല്‍ മീഡിയ മാനേജര്‍

ചെറുകിട മുതല്‍ വന്‍കിട കമ്പനികള്‍വരെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കാന്‍ ഏറ്റവും നല്ല പ്ലാറ്റ്‌ഫോമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ തെരഞ്ഞെടുത്തു കഴിഞ്ഞു. കമ്പനികള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പേജ് നിര്‍മിക്കുക, അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയ മാനേജരുടെ ജോലി. ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ ഇതിനായി ചെലവഴിക്കണം ആവശ്യക്കാരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കണ്ടെത്താം.

Post a Comment

Previous Post Next Post