4G വരുന്നു കേരളത്തിലേക്ക്!

മൂന്നു വര്‍ഷം നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് നാലാം തലമുറ നെറ്റ് വർക്കിംഗ് ആയ 4G സംവിധാനം കേരളത്തിലുമെത്തുന്നു.എയര്‍ടെല്‍, റിലയന്‍സ് എന്നീ കമ്പനികളാണ് ആദ്യം കേരളത്തിൽ 4G അവതരിപ്പിക്കുന്നത്.3ജി നിരക്കുകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് എയര്‍ടെല്‍ 4ജി ലഭ്യമാക്കുന്നത് എന്നത് ഇൻറർനെറ്റ് ഉപയോക്താക്കളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലാണ് ആദ്യം 4ജി അവതരിപ്പിക്കുക. പിന്നീട് മറ്റിടങ്ങളിലേക്കും സേവനം ലഭ്യമാകും.

കുതിച്ചു പായും സ്പീഡ്.

4Gവയര്‍ലസ്സ് ബ്രോഡ് ബാന്‍ഡ് സര്‍വീസിനോടൊപ്പം FTTH സര്‍വീസും ഇന്ത്യയില്‍ നടപ്പാക്കുന്നത് ഇന്റെര്‍നെറ്റ് രംഗത്ത് നമ്മെ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തിക്കും എന്നതില്‍ സംശയമില്ല.  ഏതു രംഗത്തായാലും കമ്പനികള്‍ മാര്‍ക്കറ്റു പിടിച്ചെടുക്കാന്‍ ഏതു തന്ത്രവും പ്രയോഗിക്കും, അത്തരത്തില്‍ താല്ക്കാലികമായ ഒരു ഓഫര്‍ മാത്രമാണോ റിലയന്‍സ് നല്കുന്നത് എന്ന് കാത്തിരുന്നു കാണുക തന്നെ ചെയ്യേണ്ടി വരും. 

അതിനൂതന LTE (Long Term Evolusion)
4G വയര്‍ലസ്സ് ബ്രോഡ് ബാന്‍ഡ് രംഗത്ത് ഇന്റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ അംഗീകരിച്ച സ്റ്റാന്‍ഡാര്‍ഡ് ആയ  LTE (Long Term Evolusion)ആണ്, റിലയന്‍സ് ബ്രോഡ് ബാന്‍ഡ് സേവനത്തിനായി ഉപയോഗിക്കുക. 3GPP (3rd Generation Partnership Projects-പ്രത്യേകിച്ച് ജപ്പാനിലെ NTT DOCOMO) വ്യവസ്സായ ഗ്രൂപ്പ് ആണ് ആദ്യമായി ഇത് അവതരിപ്പിച്ചതും തുടര്‍ന്നുള്ള സാങ്കേതിക സഹായങ്ങളും നല്കുന്നത്. 

Post a Comment

Previous Post Next Post