വാട്ട്സപ്പില്‍ കോളിംഗ് എത്തി


അതെ.നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ വാട്ട്സപ്പിൽ ഫ്രീ കോളിങ്ങും എത്തിയിരിക്കുകയാണ്. മറ്റേത് ഫ്രീ കോളിംഗ് സോഫ്റ്റ് വെയറിനേക്കാളും വ്യക്തത ഇതിനുണ്ട്. വട്ട്സപ്പിൽ തന്നെ പ്രചരിക്കും പോലെ ഇത് തട്ടിപ്പല്ല. പ്ലേ സ്റ്റോറിൽ വരും മുൻപ് വാട്ട്സപ്പ് അവരുടെ തന്നെ സൈറ്റിലൂടെ നൽകുന്ന സേവനം ആണ്. ഇതിന് whatsapp.com/android എന്ന സൈറ്റിൽ പോയി വാട്ട്സപ്പിൻറെ APK ഫയൽ ഡൗൺലോഡ് ചെയ്യണം.


ശേഷം

1. ആ ഫയൽ ഇൻസ്റ്റാൾ ചെയ്യുക.

2. പുതിയ വാട്ട്സപ്പ് ഇൻസ്റ്റാൾ ആയാൽ നിങ്ങളുടെ ചാറ്റ് ലിസ്റ്റിൻറെ ഇടതു വശം കാൾസ് എന്ന ടാബ് കാണാം.


3. അതിൽ ക്ലിക്ക് ചെയ്ത് കോളിംഗ് ആരംഭിക്കാം.

4.ശ്രദ്ധിക്കുക, നിങ്ങൾ ആ‍‍ർക്കാണോ കോൾ ചെയ്യുന്നത് , അയാളും അപ്‍ഡേറ്റഡ് വാട്ട്സപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചില സന്ദർഭങ്ങളിൽ മറ്റൊരാൾ വിളിച്ചതിന് ശേഷം മാത്രം ഈ ഫീച്ചർ ആക്റ്റീവ് ആകുന്നതായി കാണുന്നുമുണ്ട്. അങ്ങനെ എങ്കിൽ ഈ ഫീച്ചർ ഉള്ള ഒരാളോട് നിങ്ങളുടെ വാട്ട്സപ്പിലേക്ക് വിളിക്കാൻ ആവശ്യപ്പെടുക .

Post a Comment

Previous Post Next Post