വേർഡ് പ്രസ്സ് മലയാളത്തിൽ പഠിക്കാം - സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കുന്നതെങ്ങനെ?


വേർഡ് പ്രസ്സ് ഒരു കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം ആണ് (Content Management System - CMS). ഇന്ന് നിലവിലുള്ള ഇന്റർനെറ്റ് ന്റെ 30 ശതമാനം വേർഡ് പ്രസ്സ് കീഴടക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് തീമുകളും പ്ലഗിനുകളുമായി അത് മുന്നേറിക്കൊണ്ടിരിക്കുന്നു. തീംഫോറസ്റ് ആണ് വേർഡ് പ്രസ്സ് തീമുകളുടെ ഒരു വലിയ മാർക്കറ്റ് പ്ലേസ്. ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്താം എന്നതാണ് വേർഡ് പ്രസ്സിന്റെ പ്രത്യേകത. സാധാരണക്കാർക്കും വെബ് ഡെവലപ്മെന്റ് പഠിക്കാം എന്നതാണ് വേർഡ്പ്രസ്സ് CMS നെ മറ്റുള്ളവയിൽ നിന്ന് വ്യതിരിക്തമാക്കുന്നത്. വേർഡ് പ്രസ്സ് ഒരു php അധിഷ്ഠിതമായ വെബ്‌സൈറ്റ് ഡെവലപ്മെന്റ് പ്ലാറ്റ്ഫോമാണ്. അതുകൊണ്ട് തന്നെ Wordpress റൺ ചെയ്യുന്നതിന് ഒരു വെബ് സെർവർ ആവശ്യമാണ്. ലിനക്സ് (സെന്റ് ഓ എസ്, ഡെബിയൻ, ഉബുണ്ടു, ഫെഡോറ ഉദാഹരണം), വിൻഡോസ് (വിൻഡോസ് സെർവർ 2008 , 2012, 2016) തുടങ്ങിയവ ഉദാഹരണം.

Post a Comment

Previous Post Next Post