യു എ ഇ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അറിയേണ്ടതെല്ലാം Police Clearance Certificate UAE


പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുമായി (Police Clearance Certificate Dubai) ബന്ധപ്പെട്ട് നാട്ടില്‍ വ്യാപകമായ  തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. 7000 രൂപ വരെ വാങ്ങുന്ന ട്രാവല്‍ ഏജന്‍സികള്‍ മുതല്‍ റേഡിയോ വാര്‍ത്തകള്‍ വരെ പാവം ജനങ്ങളെ വഴി തെറ്റിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. ചിലരെ തിരുവനന്തപുരത്തേക്ക് നടത്തിക്കുന്നു. ചിലരെ കളക്ട്രേറ്റിലേക്കോ പഞ്ചായത്തോ താലൂക്ക് ഓഫീസിലേക്കോ ഒക്കെ നടത്തിക്കുന്നു. യഥാര്‍ഥത്തില്‍ 500 രൂപ മാത്രം ചെലവാക്കി അപേക്ഷകന്റെ താമസപരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടുന്ന സാധനമാണ് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അഥവാ പിസിസി. (PCC)
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം.
1. അപേക്ഷകന്‍ അഥവാ ആവശ്യക്കാരന്‍ വിദേശത്താണെങ്കില്‍ നാട്ടിലുള്ള അടുത്ത ബന്ധു അല്ലെങ്കില്‍ അകന്ന ബന്ധു അല്ലെങ്കില്‍ സുഹൃത്ത് എന്നിവരില്‍ ആരെയെങ്കിലും അധികാരപ്പെടുത്തിക്കൊണ്ടുള്ള കത്ത് (എഴുതിയതോ ‍ടൈപ്പ് ചെയ്തതോ ആവാം) ഇമെയില്‍ വഴിയോ അല്ലാതെയോ (കൊറിയര്‍‍/ആള്‍വശം) നാട്ടിലേക്ക് അയക്കുക.
2. കന്പനിയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കോപ്പി.
ഇവ രണ്ടുമായി അധികാരപ്പെടുത്തിയ ആള്‍ അപേക്ഷകന്റെ താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ ചെന്ന് പി സി സിക്കു വേണ്ടിയുള്ള ആപ്ലിക്കേഷന്‍ ഫോം വാങ്ങി പൂരിപ്പിച്ചു 500 രൂപ അപേക്ഷ ഫീസ് അടക്കം താഴെ പറയുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കുക.
1. റേഷന്‍ കാര്‍ഡ്
2. പാസ്പോര്‍ട്ടിന്റെ കോപ്പി
3. രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
4. വയസ് തെളിയിക്കുന്ന രേഖ
5. മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ
6. ആധാര്‍ കാര്‍ഡ്
എന്നിവയുടെ ഓരോ കോപ്പികള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു കുറച്ചു ദിവസത്തിനകം പോലിസ് വെരിഫിക്കേഷന് വരുന്നതാണ്. അപേക്ഷകന്‍  കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തയാളും സ്വഭാവദൂഷ്യങ്ങളില്ലാത്തയാളുമാണെങ്കില്‍ 3 ദിവസത്തിനകം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിൽ വിദേശത്തു താമസിക്കുന്ന മലയാളികൾക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇ–മെയിൽ വഴി അപേക്ഷിക്കാനും സൗകര്യമുണ്ട്. www.keralapolice.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ–മെയിൽ ആയി അപേക്ഷിക്കാം..അപേക്ഷാ ഫീസ് നാട്ടിലുള്ള ആരെങ്കിലും മുഖേന ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അടയ്‌ക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർക്കു ഫോട്ടോ പതിക്കാത്ത ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. അപേക്ഷകന് ആവശ്യമെങ്കിൽ ഇ-മെയിലായും സർട്ടിഫിക്കറ്റ് അയച്ചുനൽകും. അപേക്ഷയോടൊപ്പം ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണം. ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖയുണ്ടെങ്കിൽ അതും അപേക്ഷയ്ക്കൊപ്പം ഹാജരാക്കിയാൽ മതിയെന്നും പൊലീസ് മേധാവി നിർദേശിച്ചു.
Download Form for Police Clearance Certificate UAE 

Post a Comment

Previous Post Next Post